top of page

Goal 2: Zero hunger

ലക്ഷ്യം 2

വിശപ്പുരഹിതം

വിശപ്പുരഹിതം

ലക്ഷ്യം 2: വിശപ്പ് അവസാനിപ്പിക്കുന്നതിന് വേണ്ടി ഭക്ഷ്യസുരക്ഷ കൈവരിക്കുകയും  പോഷകാഹാര ലഭ്യത വർധിപ്പിക്കുകയും, സുസ്ഥിരമായ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക


2015-ന് ശേഷം പോഷകാഹാരക്കുറവിന്റെ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പട്ടിണി അനുഭവിക്കുന്ന ആളുകളുടെ എണ്ണം കൂടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിൽ നാം കൈവരിച്ച പുരോഗതിക്ക് വിപരീതമാണ് ഈ കണക്കുകൾ.


ഏതാണ്ട് 690 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ ലോക ജനസംഖ്യയുടെ 8.9 ശതമാനം, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു വർഷത്തിൽ 10 ദശലക്ഷം ആളുകൾ (അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 60 ദശലക്ഷം ആളുകൾ) പട്ടിണി അനുഭവിക്കുന്നു എന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.


2030-ഓടെ പട്ടിണി തുടച്ചു മാറ്റാനുള്ള പാതയിലല്ല ലോകം. സമീപകാല പ്രവണതകൾ തുടരുകയാണെങ്കിൽ, 2030-ഓടെ പട്ടിണിയിൽ കഴിയുന്ന ആളുകളുടെ എണ്ണം 840 ദശലക്ഷം കവിയും.


വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച്, 135 ദശലക്ഷം ആളുകൾ കടുത്ത പട്ടിണി അനുഭവിക്കുന്നു. ഇതിന് കാരണമായി അവർ പറയുന്നത് മനുഷ്യനിർമിത സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം എന്നിവയാണ്. കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാഹചര്യം പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം രണ്ട് മടങ്ങാക്കിയേക്കാം. അതായത്, 2020 അവസാനത്തോടെ 130 ദശലക്ഷം ആളുകൾ കൂടി കടുത്ത പട്ടിണി അനുഭവിക്കേണ്ടി വരും.


25 ബില്യണിലധികം ആളുകൾ പട്ടിണിയുടെ വക്കിൽ കഴിയുന്നതിനാൽ, ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഭക്ഷണവും റിലീഫ് പ്രവർത്തനങ്ങളും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.


അതേസമയം, ഇന്ന് പട്ടിണി അനുഭവിക്കുന്ന 690 ദശലക്ഷത്തിലധികം ആളുകളെയും ഭാവിയിൽ പട്ടിണി അനുഭവിക്കാൻ സാധ്യതയുള്ളവരെയും (2050-ഓടെ ലോകത്ത് 2 ബില്യൺ ആളുകൾ കൂടി പട്ടിണിയിലാകുമെന്ന് കണക്കുകൾ പറയുന്നുണ്ട്) സഹായിക്കണമെങ്കിൽ ആഗോള ഭക്ഷ്യ-കാർഷിക സമ്പ്രദായത്തിൽ ആഴത്തിലുള്ള മാറ്റങ്ങൾ ആവശ്യമാണ്.

കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കലും സുസ്ഥിരമായ ഭക്ഷ്യ ഉൽപ്പാദനവും വിശപ്പിന്റെ വിപത്തുകൾ ലഘൂകരിക്കുന്നതിൽ നിർണായകമാണ്.


Zero Hunger (വിശപ്പുരഹിതം) എത്രമാത്രം പ്രധാന്യമർഹിക്കുന്നു




What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


വിശപ്പ് അവസാനിപ്പിക്കുന്നതിന് വേണ്ടി ഭക്ഷ്യസുരക്ഷ കൈവരിക്കുകയും പോഷകാഹാര ലഭ്യത വർധിപ്പിക്കുകയും, സുസ്ഥിരമായ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.


Why? (എന്തിനു വേണ്ടി?)


കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും സുസ്ഥിര വികസനത്തിന് തടസ്സമായി തുടരുകയും ആളുകൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയാത്ത പട്ടിണിയുടെ ഒരു തടവറ സൃഷ്‌ടിക്കുകയും ചെയ്യുന്നു.  


പട്ടിണിയും പോഷകാഹാരക്കുറവും ആളുകളുടെ ഉൽപ്പാദനക്ഷമത ഗണ്യമായി കുറയ്ക്കുന്നു, രോഗ പ്രതിരോധ ശേഷിയെ ബാധിക്കുന്നു, അത് അവരുടെ തൊഴിൽ സാദ്ധ്യതകൾ കുറയ്ക്കുകയും ഉപജീവന മാർഗം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. 


ലോകത്തിലെ 2 ബില്യൺ ആളുകൾക്ക് സുരക്ഷിതവും പോഷകപ്രദവും മതിയായതുമായ ഭക്ഷണം ലഭിക്കുന്നില്ല.


2019-ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 5 വയസ്സിന് താഴെയുള്ള 144 ദശലക്ഷം കുട്ടികൾ വളർച്ച മുരടിച്ചവരും, 47 ദശലക്ഷം കുട്ടികൾ ഉയരത്തിനൊത്ത തടി ഇല്ലാത്തവരും ആണ്.


How many people go hungry? (എത്ര പേർ പട്ടിണിയിലാണ്?)


2019-ലെ കണക്കനുസരിച്ച് 690 ദശലക്ഷത്തിലധികം ആളുകൾ പോഷകാഹാരക്കുറവുള്ളവരായിരുന്നു. അവർ ജീവിക്കുന്നത് പ്രധാനമായും ഏഷ്യയിലും ആഫ്രിക്കയിലുമാണ്.


മിതമായ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ആളുകൾക്ക് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം ലഭിക്കുന്നില്ല. സ്ഥിരമായ വരുമാനമോ മറ്റ് വിഭവങ്ങളുടെ പരിമിതികളോ ആണ് ഇതിന് കാരണം.

ഈ പ്രവണതകൾ തുടരുകയാണെങ്കിൽ, 2030-ടെ 840 ദശലക്ഷം ആളുകൾ പട്ടിണിയിലാകുമെന്ന് കണക്കാക്കപ്പെടുന്നു.


കോവിഡ് മഹാമാരി സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.


Why are there so many hungry people? (എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ പട്ടിണിയിലാകുന്നത്?)


സംഘർഷം, കാലാവസ്ഥാ ആഘാതങ്ങൾ, പല കാര്യങ്ങൾ കൊണ്ടുള്ള വിളനാശം എന്നിവയ്‌ക്കൊപ്പം, നിലവിലെ സാഹചര്യത്തിൽ കോവിഡ് മഹാമാരിയും ഭക്ഷ്യ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. 


ആഭ്യന്തര അരക്ഷിതാവസ്ഥയും ഭക്ഷ്യ ഉൽപ്പാദനം കുറയുന്നതും ഭക്ഷ്യക്ഷാമത്തിനും ഉയർന്ന ഭക്ഷ്യവിലയ്ക്കും കാരണമാകുന്നുണ്ട്.


പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതിനും, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും,  ദുരന്തങ്ങളെയും ആഘാതങ്ങളെയും നേരിടുന്നതിന് പ്രതിരോധശേഷി വളർത്തുന്നതിനും കാർഷിക മേഖലയിലെ നിക്ഷേപം നിർണായകമാണ്.


Why should I care? (ഞാൻ എന്തിന് ശ്രദ്ധിക്കണം?)


സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം നമ്മുടെ കുടുംബത്തിന് ലഭിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. പട്ടിണിയില്ലാത്ത ഒരു ലോകത്തിന് നമ്മുടെ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, സമത്വം, സാമൂഹിക വികസനം എന്നിവയെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും.


എല്ലാവർക്കും ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നതിന് ഒഴിച്ചു കൂടാത്തതാണ് ഇത്. മാത്രമല്ല, പട്ടിണി മനുഷ്യവികസനത്തെ പരിമിതപ്പെടുത്തുന്നതിനാൽ, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ നമുക്ക് കഴിയില്ല.


How can we achieve zero hunger? (എങ്ങനെയാണു പട്ടിണി ഇല്ലാതെയാക്കുക)


ക്ഷ്യസുരക്ഷയ്ക്ക് കൈവരിക്കാൻ-സാമൂഹിക സംരക്ഷണം മുതൽ എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികൾക്ക് സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭിക്കാൻ- ഒരു ബഹുമുഖ സമീപനം ആവശ്യമാണ്., 


ദരിദ്രരായ ആളുകൾക്ക് ഭക്ഷണം ലഭ്യമാക്കാനും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും ഗ്രാമ-നഗര പ്രദേശങ്ങളിലും സാമൂഹിക സംരക്ഷണത്തിനുള്ള ഉദ്യമങ്ങളിലും നിക്ഷേപങ്ങൾ നടത്തേണ്ടതായുണ്ട്


What can I do to help achieve this goal? (ഈ ലക്ഷ്യം നേടിയെടുക്കാൻ എനിക്ക് എന്ത് ചെയ്യാനാവും)


നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പ്രാദേശിക കർഷകരെയും വിപണിയെയും പിന്തുണച്ചു കൊണ്ട്, സുസ്ഥിരമായ ഭക്ഷണം തിരഞ്ഞെടുത്ത് കൊണ്ട്, എല്ലാവർക്കും ഭക്ഷണവും പോഷക സമൃദ്ധമായ ആഹാരം കിട്ടുന്നതിന് വേണ്ടി പ്രവർത്തിച്ചു കൊണ്ട്, ഭക്ഷണം പാഴാക്കാതിരിക്കുന്നതിലൂടെ നിങ്ങളുടെ വീടുകളിൽ,  ജോലി സ്ഥലങ്ങളിൽ, നിങ്ങളുടെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താം. 


ഒരു ഉപഭോക്താവെന്ന നിലയിലും വോട്ടർ എന്ന നിലയിലും സ്വകാര്യ മേഖലയോടും സർക്കാരുകളോടും പട്ടിണി ഇല്ലായ്മ ചെയ്യാനുള്ള ഉദ്യമങ്ങൽ സ്വീകരിക്കാൻ ആവശ്യപ്പെടാൻ നിങ്ങൾക്ക് സാധിക്കും. 


സോഷ്യൽ മീഡിയയിലും നിങ്ങളുടെ പ്രാദേശിക കൂട്ടായ്മകളിലും വിശപ്പു രഹിത സമൂഹത്തിന് വേണ്ടിയുള്ള സംഭാഷണങ്ങളിൽ പങ്കു ചേരാൻ നിങ്ങൾക്ക് സാധിക്കണം. 






Follow us on Instagram

Ignite India - White Transparent Logo.pn

The Ignite Foundation,

Calicut, Kerala, India

Pin: 673008

teamigniteindia@gmail.com  

Mob. +91 8075 021 123
+91 8129 523 829

  • LinkedIn
  • Facebook
  • Instagram

Get in Touch

Thanks for submitting!

bottom of page